കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ പാലാരിവട്ടം കുമാരനാശാൻ സ്മാരകസൗധത്തിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച 52-ാമത് വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സ് സമാപിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ എം.ഡി. അഭിലാഷ് കോഴ്സിന്റെ ഉദ്ഘാടനം നിർവഹിച്ചു. ടി.കെ. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.

കെ.പി. ശിവദാസ്, വനിതാസംഘം ചെയർപേഴ്സൺ ഭാമ പത്മനാഭൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രഡിസന്റ് വിനോദ് വേണുഗോപാൽ, സെക്രട്ടറി ശ്രീജിത്ത്, സൈബർസേന ജില്ലാ കൺവീനർ റെജി എന്നിവർ പ്രസംഗിച്ചു. കോഴ്സ് കോ-ഓർഡിനേറ്റർ കെ.കെ. മാധവൻ സ്വാഗതവും ടി.എം. വിജയകുമാർ നന്ദിയും പറഞ്ഞു.

പായിപ്ര ദമനൻ, ഡോ. ബിനോയ്, ദർശന, അഡ്വ. വിൻസൻ ജോസഫ് എന്നിവർ ക്ലാസെടുത്തു. സമാപനയോഗം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. കൺവീനർ എം.ഡി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. കോഴ്സിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് മഹാരാജ ശിവാനന്ദൻ വിതരണം ചെയ്തു.