socialissu
കൂരിക്കാവ് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച സൗജന്യ വിത്ത് വിതരണം

മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്ത് 17-ാം വാർഡ് മെമ്പർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ വാർഡിൽ നടപ്പിലാക്കുന്ന '5 പ്രകാശ വർഷങ്ങൾ' എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി വൈക്കം അനമായ ഓർഗാനിക് ക്ലബ്ബിന്റെ സഹകരണത്തോടെ സൗജന്യ പച്ചക്കറി വിത്ത് വിതരണവും പഠനക്ലാസും സംഘടിപ്പിച്ചു. കൂരിക്കാവ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ മുഹമ്മദ്‌ ഷാഫി നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റീന സജി ,ഹസീന ആസിഫ് ,പ്രേം ലാൽ, ബഷീർ മൂലയിൽ,ബേബി പൊടികണ്ടത്തിൽ,അലിയാർ കൊല്ലൻകുടി, സന്തോഷ്‌ കുമാർ, നൗഷാദ് ആക്കൊത്ത്, സജി പായിക്കട്ട്, ഷാനവാസേ ഇ.എസ് എന്നിവർ സംസാരിച്ചു.