മൂവാറ്റുപുഴ: സുന്നി യുവജന സംഘം മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റംമസാൻ മുന്നൊരുക്ക പ്രഭാഷണവും മജ്ലിസുന്നൂർ വാർഷികവും രണ്ടാർകരയിൽ എസ്.വൈ.എസ് ജില്ല പ്രസിഡന്റ് എൻ.കെ. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഇസ്മായിൽ ഫൈസി വണ്ണപ്പുറം മുഖ്യപ്രഭാഷണം നടത്തി. 'റംമസാനിലേക്ക് ഖുർആനിലേക്ക് ' എന്ന വിഷയത്തിൽ അൻവർ മുഹിയുദ്ധീൻ ഹുദവി പ്രഭാഷണം നടത്തി .മണ്ഡലം പ്രസിഡന്റ് അലി പായിപ്ര അദ്ധ്യക്ഷത വഹിച്ചു. പുളിഞ്ചുവട് ജുമാ മസ്ജിദ് ഇമാം ഷബീബ് ഫൈസിദുആക്ക് നേതൃത്വം നൽകി. സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി സിയാദ് ചെമ്പറക്കി, എസ്.വൈ.എസ് ജില്ല വൈസ് പ്രസിഡന്റ് എം.എം.അലിയാർ, വി.എച്ച്. മുഹമ്മദ് കുഞ്ഞ് മൗലവി, ഷംസുദ്ദീൻ മണകണ്ടം,മുഹമ്മദ് റാഫി ഐരാറ്റിൽ, എസ് മുഹമ്മദ് കുഞ്ഞ് പൂക്കടശേരി, ബഷീർ കാഞ്ഞിരക്കാട്ട്, എം.എം.ഉസ്മാൻ, ഇബ്രാഹിം പെരുമറ്റം, ജമാൽ.യു.പി,മുഹമ്മദ് കാഞ്ഞിരക്കാട്ട് എന്നിവർ സംസാരിച്ചു.