ആലുവ: സാക്ഷരതാമിഷന്റെ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പത്താംക്ലാസ് തുല്യതാപഠന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി ഉദ്ഘാടനം ചെയ്തു. സെന്റർ കോ ഓർഡിനേറ്റർ ഷൈല ഹാഷിം അദ്ധ്യക്ഷത വഹിച്ചു. എടത്തല, വാഴക്കുളം പഞ്ചായത്ത് പ്രേരക്മാരായ കെ.കെ. സീനത്തുബീവി, പ്രമീള ശ്രീധരൻ, എം.പി. നിത്യൻ, സി.എ. സിജാസ്, വി. ബിന്ദു, ഷംല ഹാരിസ്, കെ.എ. ഷുക്കൂർ, ടി. മണി, പി.വി. അനീഷ്‌കുമാർ, കെ.എച്ച്. ഫിറോസ് എന്നിവർ സംസാരിച്ചു. പഠനക്ലാസിലെ അദ്ധ്യാപകരെ ആദരിക്കലും പഠിതാക്കളുടെ കലാപരിപാടികളും നടത്തി.