കൊച്ചി: ശ്രീനാരായണ ഗുരുദേവദർശനം വെള്ളം ചേർക്കാതെ അവതരിപ്പിച്ച ഋഷി ചേതനയിലെ പ്രത്യക്ഷ ജീവിതമാണ് ഗുരു മുനിനാരായണ പ്രസാദിന്റേതെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു.
ഗുരു മുനിനാരായണ പ്രസാദ് ശതാഭിഷേകത്തിന്റെ ജില്ലാതല ഉദ്ഘാടനം മലയാറ്റൂർ നാരായണ ഗുരുകുലത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. എം.വി. നടേശൻ അദ്ധ്യക്ഷത വഹിച്ചു. സി.എച്ച്. മുസ്തഫ മൗലവി മുഖ്യപ്രഭാഷണം നടത്തി. സ്വാമിനി ജ്യോതിർമയി ഭാരതി, സ്വാമി ശിവപ്രസാദ് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. മുൻമന്ത്രി ജോസ് തെറ്റയിൽ സന്ദേശം നൽകി. പ്രൊഫ.ആർ.അനിലൻ, വി.ജി.സൗമ്യൻ, ശ്രീഷ സന്തോഷ്, കെ.പി.ലീലാമണി, സുനിൽ മാളിയേക്കൽ, ഇടുക്കി ജില്ലാകൺവീനർ അഡ്വ.അരുണ കുമാരി, ആലപ്പുഴ ജില്ലാ കൺവീനർ ദേവേഷ് ഭാരതി, നിഷാന്ത് പി.വി,പ്രോഗ്രാം ചീഫ് കോ-ഓർഡിനേറ്റർ എം.എസ്. സുരേഷ്,ജില്ലാ കൺവീനർ പി.കെ. ഷിജു എന്നിവർ സംസാരിച്ചു.