പിറവം: മൂന്നുദിവസം നീളുന്ന കൊവിഡ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് തുടങ്ങി. മണീട് സാമൂഹ്യാരോഗ്യ കേന്ദ്രവും ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തുന്ന ത്രിദിന കൊവിഡ് പ്രതിരോധ ക്യാമ്പ് രാവിലെ 9 മുതൽ വൈകിട്ട് 4 മണിവരെ നടക്കും. മണീട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്നും ശ്രാപ്പിള്ളി ആസാദ് എൽ.പി സ്‌കൂളിൽ 13 നുമാണ് ക്യാമ്പ്. 45 മുതൽ പ്രായമുള്ളവർക്ക് നേരത്തേ രജിസ്റ്റർ ചെയ്‌തോ, അല്ലാതെയോ ആധാർ കാർഡുമായി വന്ന് കുത്തിവെപ്പ് എടുക്കാവുന്നതാണ്. ആദ്യദിനമായ ഞായറാഴ്ച 734 ഓളം പേർക്ക് കുത്തിവയ്പ്പ് നൽകി.