church
മലയാറ്റൂർ തിരുനാൾ: കുരിശുമുടിയിൽനിന്നും പൊൻ പണം കിഴിയാക്കി ഇറക്കുന്ന വിശ്വാസികൾ.

കാലടി: മലയാറ്റൂർ തിരുനാൾ ദിനമായ ഇന്നലെ വിശ്വാസികൾ കുരിശുമുടിയിലെ വിവിധയിടങ്ങളിൽ സമർപ്പിച്ച വഴിപാട് പണം ചെറിയ കിഴിയായി കെട്ടി തലയിൽ വച്ച് പൊന്നിൻ കുരിശുമല മുത്തപ്പോ പൊൻപണമിറക്കം എന്ന വിളിയുമായി നേർച്ചപ്പണം ഇറക്കി. താഴെത്തെ പള്ളിയിൽ നേർച്ചപ്പണം എത്തിച്ച് തൊട്ടുവണങ്ങി മുട്ടുകുത്തി പ്രാർത്ഥിച്ചാണ് വിശ്വാസികൾ മടങ്ങുന്നത്.

പൊൻപണമിറക്കി മടങ്ങുന്നവർക്ക് വിശുദ്ധ തോമാശ്ളീഹായുടെ അനുഗ്രഹവും കാര്യസിദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു തിരുകർമ്മങ്ങൾ.