കൊച്ചി: എറണാകുളം ജില്ലാ ശുചിത്വ മിഷൻ നിർമ്മിക്കുന്ന " വീടും സ്ഥലവും വില്പനയ്ക്ക് " എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഏപ്രിൽ അവസാനം ചിത്രം പ്രകാശനം ചെയ്യും. സ്വിച്ച് ഓൺ കർമ്മം അഡ്വ. ഗോപിനാഥ പൈ നിർവഹിച്ചു. വിദേശത്തുണ്ടായിരുന്നപ്പോൾ നാട്ടിൽ വാങ്ങിയ ഭൂമിയൊന്നും തന്റെ മകളുടെ വിവാഹ സമയമായിട്ടും പരിസരത്തെ മാലിന്യ പ്രശ്നത്തിന്റെ പേരിൽ വിറ്റുപോവാത്തതിൽ മനംനൊന്ത് കഴിയുന്ന അച്ഛന്റെ നിസഹായാവസ്ഥയാണ് പ്രമേയം. ഡോ. ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ട് കഥയും തിരക്കഥയും സംഭാഷണവും ഗാനവും രചിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചിത്രകാരനായ ബാബു വാകയാണ്. പ്രദീപ് നാരായണനാണ് സംവിധാന സഹായി. ഛായാഗ്രഹണം ഉത്തമൻ കുന്നംകുളം, ചിത്ര സംയോജനം സജീഷ് നമ്പൂതിരി, പശ്ചാത്തല സംഗീതം ഗോകുൽ മണ്ണുത്തി, സംഗീതം ജ്യോതിദാസ് ഗുരുവായൂർ, ഓർക്കസ്ട്രേഷൻ ഉദയൻ കാണിപ്പയ്യൂർ. മാടമ്പ് കുഞ്ഞുകുട്ടൻ, നന്ദകിഷോർ, ഉണ്ണി അരിയന്നൂർ, റഷീദ് എരുമപ്പെട്ടി, പ്രമീള എളവള്ളി, അഡ്വ. ഗോപിനാഥപൈ, അഡ്വ. സമീർ മാധവൻ, അഡ്വ. ഹരിശങ്കർ , നാരായണൻ ആത്രപ്പുള്ളി, ശിവദാസ് വാക, സണ്ണി മറ്റം, വേണു പാഴൂർ, ഡോ.ടി.എൽ സോണി, ഡോ. മഞ്ജു, ഡോ.ബിനു , സ്റ്റീഫൻ മഞ്ഞില, സുരേഷ് കുമാർ, പ്രദീപ് നാരായണൻ, പ്രസാദ് കാവീട്ടിൽ, യദുകൃഷ്ണൻ പട്ട്യാത്ത്, ജിതേഷ് കുറുമാൽ, വൈശാഖ് തയ്യൂർ, നിതീഷ് തയ്യൂർ, അലി എറണാകുളം, രവീന്ദ്രൻ കെ മേനോൻ, പ്രശാന്ത് ഒല്ലൂർ തുടങ്ങിയവരാണ് അഭിനേതാക്കൾ. പ്രൊഡക്ഷൻ കൺട്രോളർ പി. എച്ച്. ഷൈൻ.