തൃപ്പൂണിത്തുറ: സ്റ്റാച്യു ജംഗ്ഷനിൽ പ്രവർത്തിച്ചുവരുന്ന കുടുംബശ്രീയുടെ വിഷുച്ചന്തയിൽ മോഷണം. ഇന്നലെ രാവിലെ എത്തിയ കുടുംബശ്രീ പ്രവർത്തകയുടെ ഭർത്താവാണ് തലേദിവസം പടുതകൊണ്ട്

മൂടിക്കെട്ടി സൂക്ഷിച്ചിരുന്ന വസ്തുക്കൾ നിലത്ത് ചിതറിക്കിടക്കുന്നത് കണ്ടത്. മുളകുപൊടി, അച്ചാർ,

പപ്പടം, 300ൽപ്പരം കാടമുട്ട പാക്കറ്റ്, കോഴിമുട്ടകൾ തുടങ്ങിയവ നഷ്ടപ്പെട്ടു. 5000 രൂപയിലേറെ നഷ്ടമുണ്ടായതായി പറയുന്നു.14 കുടുംബങ്ങൾ ചേർന്ന് 6 മാസംകൊണ്ട് തിരിച്ചടക്കുന്ന തരത്തിൽ 50,000 രൂപ എ.ഡി.എസിൽനിന്ന് വായ്പയെടുത്താണ് വിഷുച്ചന്ത ആരംഭിച്ചത്. പൊലീസിൽ പരാതി നൽകി.