ആലുവ: ആദ്യകാല സി.പി.ഐ നേതാവ് മുട്ടം വിളക്കത്തറ വീട്ടിൽ വി.ആർ. കൊച്ചുഗോവിന്ദൻ (88) നിര്യാതനായി. സംസ്‌കാരം നടത്തി. അഭിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അയ്യന്തോൾ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. 1950ൽ പാർട്ടി അംഗമായി. തൃശൂർ സീതാറാം മില്ലിൽ തൊഴിലാളി നേതാവുമായിരുന്നു. കളമശ്ശേരി ചാക്കോള മില്ലിൽ (എ.ഐ.ടി.യു.സി) യുണിയൻ ഭാരവാഹിയായിരിക്കെ വിരമിച്ചു. ഭാര്യ: പരേതയായ പാർവ്വതി. മക്കൾ: ഭാസി (കെ.എസ്.ഇ.ബി), രവി (സർക്കാർ സ്‌കൂൾ, കളമശ്ശേരി). മരുമക്കൾ: വത്സല, നിർമ്മല.