bike

കളമശേരി: അപ്പോളോ ടയേഴ്സ് കമ്പനിക്കു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി. അപ്പോളോയിൽ ട്രെയിനിയായി ജോലി ചെയ്യുന്ന കാലടി നടുവട്ടം സ്വദേശി മാലേക്കുടി വീട്ടിൽ ജോൺ.എം. സാജുവിന്റെ കെ.എൽ. 39 എം 7953 നമ്പറിലുള്ള ഡ്യൂക്ക് ബൈക്കാണ് ഞായറാഴ്ച പുലർച്ചെ രണ്ടു മണിക്ക് മോഷ്ടിച്ചത്. സിസിടിവി ദൃശ്യം സഹിതം കളമശേരി പൊലീസിന് പരാതി നൽകി.