ആലുവ: ഭൂഗർഭ കുടിവെള്ളപൈപ്പ് പൊട്ടൽ തുടർച്ചയായ ആലുവയിൽ ഇന്നലെയും പൈപ്പുപൊട്ടി കുടിവെള്ളംമുടങ്ങി. സ്വകാര്യ ബസ് സ്റ്റാൻഡ് റോഡിൽ ഗ്രാൻഡ് കവലയിൽ ശനിയാഴ്ച രാത്രിയാണ് പൈപ്പ് പൊട്ടിയത്. ഇന്നലെ പുലർച്ചെയോടെ പമ്പിംഗ് നിർത്തുകയും അറ്റകുറ്റപ്പണി ആരംഭിക്കുകയും ചെയ്തു. വൈകിട്ടാണ് പൂർത്തിയായത്. ഈ ഭാഗത്ത് നിരന്തരമായി ഭൂഗർഭപൈപ്പ് പൊട്ടുകയാണ്. മാറ്റിസ്ഥാപിക്കുന്നതിന് പൈപ്പുകൾ വന്നിട്ടുണ്ടെങ്കിലും പൊതുമരാമത്ത് വകുപ്പിന് നൽകാൻ പണമില്ലാത്തതിനാൽ പദ്ധതി മുടങ്ങിക്കിടക്കുകയാണ്.