കളമശേരി: ഏലൂർ പാതാളം സ്ട്രൈക്കേഴ്സിന്റെ നേതൃത്വത്തിൽ വളർന്നുവരുന്ന നൂറോളം കായിക താരങ്ങളെ ഉൾപ്പെടുത്തി വിവ സ്ട്രൈക്കേഴ്സ്, ബൈസൺ സ്ട്രൈക്കേഴ്സ്, യുണൈറ്ററഡ് സ്ട്രൈക്കേഴ്സ്, ഡൈനാമോസ് സ്ട്രൈക്കേഴ്സ്, സീനിയർ സ്ട്രൈക്കേഴ്സ് എന്നീ 5 ടീമുകളാക്കി നടത്തുന്ന പ്രാദേശിക ഫുട്ബാൾ ലീഗിന് കെട്ടിക്കലാശം. ഫൈനൽ മത്സരം കൗൺസിലർ കെ.എ. മാഹിൻ ഉദ്ഘാടനം ചെയ്തു. ബൈസൺ സ്ട്രൈക്കേഴ്സ് ജേതാക്കളായി. സ്പോർട്സ് കമന്റേറ്റർ ഷൈജു ദാമോദരൻ, കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം ഹെഡ് കോച്ച് ടി.ജി. പുരുഷോത്തമൻ എന്നിവർ മുഖ്യാതിഥികളായി. ഇന്ത്യൻ ബാഡ്മിന്റൺ താരം പി.സി. തുളസി, യുവസംവിധായകൻ സൈനു ചാവക്കാടൻ എന്നിവരെ ആദരിച്ചു. പി.എം. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു.