ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല ബാലവേദി സംഘടിപ്പിച്ച ഒറിഗാമി പരിശീലനക്കളരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. ശാന്തകുമാർ ആമുഖപ്രസംഗം നടത്തി. എടയപ്പുറം ജമാഅത്ത് കമ്മിറ്റി അംഗം കെ.കെ. നാസർ, ബാലവേദി പ്രസിഡന്റ് നന്ദന ഷിജു, സെക്രട്ടറി നവീൻ രജീബ് എന്നിവർ സംസാരിച്ചു. തുടർന്ന് ഒറിഗാമി വിദഗ്ദ്ധൻ കാലടി എസ്. മുരളീധരൻ ക്ലാസെടുത്തു. മാധവ് ഉണ്ണി, ഇസത് ഇബ്രാഹിം, പി.എം. അയൂബ്, സി.എസ്. അജിതൻ, സി.കെ. കൃഷ്ണൻ, കെ.കെ. സുബ്രഹ്മണ്യൻ, ശ്രീനിക സാജു, ശ്രീജ, എൻ.എസ്. സുധീഷ് എന്നിവർ നേതൃത്വം നൽകി.