തൃപ്പൂണിത്തുറ: കേരള ഗണക മഹാസഭ എറണാകുളം ജില്ലാ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. നിശീകാന്ത് ഉദ്ഘാടനം ചെയ്തു. പി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സജീവ് പ്രഭാകരൻ, രാജലക്ഷ്മി, എം.ബി. ഉദയകുമാർ, അക്ഷയ് ചെത്തിമറ്റം, ഷൈന പ്രദീപ്, രവീന്ദ്രൻ ജ്യോത്സ്യൻ, രാജൻ, ബ്ലോക്ക് മെമ്പർ ബീനാ ഗോപിനാഥ് , സത്യ നാരായണൻ, എൻ.ജി. കൃഷ്ണകുമാർ, ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.