വൈപ്പിൻ: ചെറായി രക്തേശ്വരി ക്ഷേത്രത്തിലെ പകൽപ്പൂരം സമാപിച്ചു. നെറ്റിപ്പട്ടം കെട്ടിയ ആനയുടെ അകമ്പടിയോടെ ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിച്ചു. ചെണ്ടമേളവും പഞ്ചവാദ്യവും മാറ്റുകൂട്ടി. ഇന്ന് വൈകിട്ട് 6ന് ആറാട്ട്, രാത്രി 11.30ന് മഹാഗുരുതിയും കലംപൂജയും.