കൊച്ചി: കനറാ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജർ കെ.സ്വപ്നയുടെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കേരള പ്രദേശ് ബാങ്ക് വർക്കേഴ്‌സ് ഓർഗനൈസേഷൻ (ബി.എം.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി കെ.വിനോദ് കുമാർ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ജീവനക്കാരിയുടെ ആത്മഹത്യ ഞെട്ടിക്കുന്നതും വേദനാജനകവുമാണ്. ജോലിപരമായ സമ്മർദ്ദമാണെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.