കൊച്ചി: വെണ്ണല സർവീസ് സഹകരണബാങ്കിന്റെ വാർഷിക പൊതുയോഗം ചേർന്നു. കഴിഞ്ഞവർഷം ബാങ്കിന് ലഭിച്ച1.52 കോടി രൂപയുടെ പ്രവർത്തനലാഭത്തിൽ നിന്ന് 66,69,862 രൂപ ലാഭവീതം നൽകാനും തീരുമാനിച്ചു. മികച്ച രീതിയിൽ വീട്ടുമുറ്റ/മട്ടുപ്പാവ് കൃഷി നടത്തുന്ന കർഷകർക്കുള്ള അവാർഡുകളും വിതരണം ചെയ്തു.
മികച്ച രീതിയിൽ മട്ടുപ്പാവ് കൃഷി നടത്തുന്ന മാമംഗലം നേതാജി റോഡിൽ വരിക്കോലിൽ വീട്ടിൽ നാരായണൻകുട്ടിയെ മികച്ച കർഷകനായി തിരഞ്ഞെടുത്തു. മെമന്റോയും കാഷ് അവാർഡും ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷ് വിതരണം ചെയ്തു. സെക്രട്ടറി എം.എൻ .ലാജി, ഭരണസമിതി അംഗങ്ങളായ പി.കെ. മിറാജ്, കെ.ജി. സുരേന്ദ്രൻ, കെ.എ. അഭിലാഷ്, കെ.ജെ. സാജി എന്നിവർ സംസാരിച്ചു.