കൊച്ചി: രാജ്യത്തെ അഭിമാനസ്തംഭങ്ങളായ പല സ്ഥാപനങ്ങളും കേന്ദ്രസർക്കാർ സ്വകാര്യവത്കരിച്ച് ഉന്മൂലനം ചെയ്യുകയാണെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ജനറൽ ഇൻഷ്വറൻസ് സർവേയേഴ്‌സ് ആൻഡ് ലോസ് അസസിംഗ് എൻജിനീയേഴ്‌സ് അസോസിയേഷൻ (ജി.ഐ.എസ്.എൽ.ഇ.എ ) പ്രഥമ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റ് സ്ഥാപനങ്ങൾ കടന്നുവരുന്ന മേഖലകളിൽ തൊഴിൽ, സാമൂഹ്യ സുരക്ഷ താറുമാറാക്കിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം.ടി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ കോഓർഡിനേറ്റർ എ.കെ.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് ടോം ജോസ്, ജനറൽ സെക്രട്ടറി എം.പി.ശ്രീജിത്ത് ,ട്രഷറർ മുഹമ്മദ് റഫീക്ക്, ജോയിന്റ് സെക്രട്ടറി ഇ.എസ്.പ്രകാശൻ, മധു ഏരാൻ, ഭാരവാഹികളായ മനോജ് കൊല്ലം,അഭിലാഷ്,ബൈജു എന്നിവർ സംസാരിച്ചു.