കളമശേരി: എ.ഐ.വൈ.എഫ് ഏലൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ടി.ജെ. വർഗീസ് മെമ്മോറിയൽ ഫുട്ബാൾ ചലഞ്ച് സമാപിച്ചു. വാൾസ് എഫ്.സിയും എസ്കോബാറും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ എസ്കോബാർ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് വിജയിച്ചു. സമ്മാനദാനം നഗരസഭാ വൈസ് ചെയർപേഴ്സൻ ലീലാ ബാബു നിർവഹിച്ചു. ടി.എം. ഷെനിൻ, സീമ സിജു, ജയശ്രീ സതീഷ്, പി.പി. വിത്സൻ എന്നിവർ സംസാരിച്ചു.