കൊച്ചി : വകുപ്പ് മേധാവിയും കവിയുമായ എസ്.ജോസഫിനും ഡോ.ഇ.എസ്.റഷീദിനും നൽകുന്ന യാത്രയയപ്പിനോട് അനുബന്ധിച്ച് എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗം നടത്തുന്ന 'സ്‌നേഹപൂർവം മലയാളം' ഇന്ന് രാവിലെ 9.30ന് സുനിൽ പി.ഇളയിടം ഉദ്ഘാടനം ചെയ്യും. തുടർന്ന് കാവ്യ ഭാഷയും സംസ്‌കാര ചരിത്രവും എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടം സംസാരിക്കും.11.30ന് നടക്കുന്ന സുഹൃദ്സംഗമം പ്രശസ്ത കവയിത്രി വി.എം.ഗിരിജ ഉദ്ഘാടനം ചെയ്യും. ശേഷം വയലിനിസ്റ്റ് ഷിമോൺ ജാസ്മിൻ റഷീദ് ,കീ ബോർഡിസ്റ്റ് രഞ്ജു ജോസ് എന്നിവർ നയിക്കുന്ന സംഗീത വിരുന്ന് ഉണ്ടായിരിക്കും. രണ്ടു മണിക്ക് കവി സമ്മേളനം. ഇരുപത്തഞ്ചോളം പ്രശസ്ത കവികൾ പങ്കെടുക്കും. വൈകിട്ട് അഞ്ചിന്ആദരവു സമ്മേളനം. വിരമിക്കുന്ന പ്രമുഖ അദ്ധ്യാപകരെ പ്രൊഫ.എം.കെ.സാനു ഉപഹാരം നൽകി ആദരിക്കും.