കൊച്ചി: മട്ടാഞ്ചേരിയിൽ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സ്വകാര്യ സ്ഥാപനത്തിൽ നടത്തിയ നിശാപാർട്ടി പൊലീസ് ഇടപെട്ട് നിറുത്തിവയ്പ്പിച്ചു. ഇന്നലെ രാത്രി ഏട്ടോടെയാണ് അഞ്ഞൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് പാർട്ടി നടത്തിയത്. പൊലീസിന്റെ അനുമതി വാങ്ങിയിരുന്നെങ്കിലും അനുവദനീയമായതിനേക്കാൾ കൂടുതൽ ആളുകൾ പങ്കെടുത്തതാണ് നടപടിക്ക് കാരണം. 200 പേർക്കാണ് അനുമതിയുണ്ടായിരുന്നത്. ഇത്തരം പരിപാടികളിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പരിശോധന വേണമെന്നിരിക്കെ യാതൊരു പരിശോധനയും നടക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. രണ്ടുദിവസത്തിനിടെ പശ്ചിമകൊച്ചിയിൽ അറുപതിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.