sanitizer-

തൃക്കാക്കര: സംസ്ഥാനത്ത് കൊവിഡ് മൂലം ജനങ്ങൾ ഭീതിയുടെ നിഴലിൽ കഴിയുമ്പോൾ അതിനെ വിറ്റ് കാശാക്കാൻ ശ്രമം,സാനി‌റ്റൈസറുകൾ വിപണി കൈയ്യടക്കിയതോടെ വ്യാജന്മാരും പിടിക്കുരുക്കി.സാനി‌റ്റൈസറുകൾ വില്പന നടത്താൻ ഡ്രഗ് ലൈസൻസ് വേണ്ടെന്ന കേന്ദ്ര സർക്കാർ ഉത്തരവ് ഇറങ്ങിയതോടെ അവസരം മുതലാക്കി നിലവാരം കുറഞ്ഞ വ്യാജന്മാരും വിപണി കീഴക്കടക്കിക്കഴിഞ്ഞു.ലോകാരോഗ്യ സംഘടനാ നിരോധിച്ച കെമിക്കലുകൾ ചേർത്ത സാനി‌റ്റൈസറുകൾ ഇന്ന് സംസ്ഥാനത്ത് സുലഭമാണ്.എന്നാൽ ഇതിനെതിരെ നടപടി എടുക്കേണ്ട ഡ്രഗ് കണ്‍ട്രോൾ വിഭാഗമോ,ആരോഗ്യ വകുപ്പോ സംസ്ഥാനത്ത് കാര്യമായ പരിശോധന നടത്താനാവുന്നില്ലെന്നതാണ് വസ്തുത.
എറണാകുളം ,കോഴിക്കോട്,കണ്ണൂർ,പാലക്കാട് തുടങ്ങിയ ജില്ലകളിൽ ചുരുക്കം ചില പരിശോധനകൾ നടത്തിയതൊഴിച്ചാൽ മറ്റ് ജില്ലകളിൽ പരിശോധന പോലുമില്ല. ഡ്രഗ് ലൈസൻസ് ഉള്ളവർക്ക് മാത്രമേ സാനി‌റ്റൈസറുകൾ കച്ചവടം നടത്താൻ കഴിയുമായിരുന്നുളളൂ,എന്നാൽ സംസ്ഥാനങ്ങളിൽ കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സാനി‌റ്റൈസറുകൾ വില്പന നടത്താൻ ലൈസൻസ് വേണമെന്ന ഉത്തരവ് റദ്ദാക്കുകയായിരുന്നു.

വില തുച്ഛം,ഗുണം മോശം

കൊറോണ ആരംഭകാലത്തെ എസെൻഷ്യൽ കൊമോഡിറ്റി ആക്ടിൽപ്പെടുത്തി പുറത്തിറക്കിയ ഉത്തരവു പ്രകാരം 200 മില്ലി ഗ്രാം സാനിറ്റൈസറിന് 100 രൂപ മാത്രമേ ഈടാക്കാൻ അനുമതിയുളളൂ.100 മില്ലിയുടെ ബോട്ടിലിന് തന്നെ കമ്പനികളും 200 ലധികം രൂപയാണ്. 100 മില്ലി സാനിറ്റൈസറിന് 250 മുതൽ 300 രൂപവരെ ചില കമ്പനികൾ പൊതുജനങ്ങളിൽ നിന്നും വസൂലാക്കുകയാണ് . കോവിഡ് രോഗവ്യാപന സാഹചര്യത്തിൽ ഹാൻഡ് വാഷ് , സാനിറ്റൈസർ എന്നിവ സ്ഥാപനങ്ങളിലും വീടുകളിൽ പോലും അത്യാവശ്യമായി മാറിയ സാഹചര്യത്തിലാണ് വ്യാജ സാനിറ്റൈസർ നിർമ്മാതാക്കളുടെ അരങ്ങേറുന്നത്.
സാനി‌റ്റൈസറുകൾ വിലക്കുറവിൽ ലഭിക്കുന്നതോടെ കച്ചവടക്കാരും ഹാപ്പി.സൂപ്പർ മാർക്കറ്റ് മുതൽ ചെറുകിട കച്ചവട സ്ഥാപനങ്ങളുടെ പ്രധാന കവാടത്തിൽത്തന്നെ സാനി‌റ്റൈസറുകൾ വക്കണമെന്നാണ് നിയമം.എന്നാൽ മികച്ച ഗുണമേന്മയുളള സാനി‌റ്റൈസറുകൾക്ക് പണം അധികമായതിനാൽ ഭൂരിഭാഗം കച്ചവടസ്ഥാപനങ്ങളിലും വ്യാജന്മാർ കടന്നുകൂടുന്നുണ്ട്.
ഉപയോഗം
​അ​പ​ക​ട​ക​രം

മെഥനോൾ ഉപയോഗിച്ചാണ് വ്യാജ ഹാൻഡ് സാനിറ്റൈസറുകൾ നിർമ്മിക്കുന്നതെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. മെഥനോൾ വളരെ വിഷം നിറഞ്ഞ പദാർത്ഥമാണ്. കോവിഡ്19 കാലഘട്ടത്തിൽ വിഷം നിറഞ്ഞ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നതിനെക്കുറിച്ച് മറ്റ് രാജ്യങ്ങളിൽ നിന്ന് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മെഥനോൾ വളരെ വിഷാംശം ഉള്ളതും മനുഷ്യ ശരീരത്തിന് അപകടകരമാണെന്ന് തെളിയിക്കുന്നതുമാണെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

അഞ്ചുവർഷം തടവും
ഡ്രഗ് ലൈസൻസ് ഇല്ലാതെ സാനിറ്റൈസറുകൾ നിർമ്മിക്കുകയോ,വ്യാജമായി ഉണ്ടാക്കുകയോ ചെയ്‌താൽ പിഴ അഞ്ചുലക്ഷം രൂപ പിഴയും ഒരു ലക്ഷം പിഴയും വരെ ശിക്ഷ ലഭിക്കും