
കൊച്ചി: മാസ് വാക്സിനേഷൻ പൂർത്തിയാക്കാൻ ജില്ലയ്ക്ക് വേണ്ടത് അഞ്ച് ലക്ഷം ഡോസ് വാക്സിൻ. സംസ്ഥാനം വാക്സിൻ ക്ഷാമം നേരിടുന്നുണ്ടെങ്കിലും ഇന്നലെ എറണാകുളം മേഖലയ്ക്ക് 1.80 ലക്ഷം ഡോസ് എത്തിയത് ജില്ലാഭരണകൂടത്തിന് നേരിയ ആശ്വാസമായി.
കുതിച്ചുയരുന്ന കൊവിഡിനെ പിടിച്ചുകെട്ടാനാണ് 45 വയസ് പൂർത്തിയായ 11ലക്ഷം പേർക്ക് വാക്സിൻ നൽകാൻ കർമ്മപദ്ധതി ആരംഭിച്ചത്. ഇതിനകം നാല് ലക്ഷം പേർക്ക് ആദ്യ ഡോസ് നൽകി കഴിഞ്ഞു. 79000 പേരാണ് രണ്ടാം ഡോസ് സ്വീകരിച്ചത്.
30,000 മുതൽ 35,000 പേരാണ് പ്രതിദിന കുത്തിവയ്പ്പെടുക്കുന്നത്. നേരത്തെ ഇതു 18,000 മുതൽ 20000 വരെയായിരുന്നു. കർമ്മപദ്ധതിയുടെ ഭാഗമായാണ് കുത്തിവയ്പ്പിന്റെ എണ്ണം കൂട്ടിയത്. ഇന്നലെ രാവിലെ വരെ ജില്ലാ ഭരണകൂടത്തിന്റെ കരുതൽ ശേഖരത്തിൽ 70,000 ഡോസ് വാക്സിൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എറണാകുളം ഉൾപ്പടെ അഞ്ച് ജില്ലയ്ക്കായാണ് 1.80 ലക്ഷം ഡോസ് വാക്സിൻ എത്തിയത്. ഇതു തീരുന്നമുറയ്ക്ക് കൂടുതൽ വാക്സിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്.
50 ശതമാനമാക്കും
ജില്ലയിൽ 35 ശതനമാനം വാക്സിനേഷൻ പൂർത്തിയായി. രണ്ട് ദിവസത്തിനകം ഇതു 50 ശതനമാനമായി ഉയർത്തുകയാണ് ലക്ഷ്യം. അതേസമയം ജില്ലയിൽ 20 ശതമാനം ആളുകൾ വാക്സിൻ സ്വീകരിക്കില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. മുമ്പ് നടത്തിയ വാക്സിനേഷനുകൾ വിലയിരുത്തിയാണ് ഇത്തരമൊരു നിഗമനത്തിൽ എത്തിയത്. 191 കേന്ദ്രങ്ങളാണ് വാക്സിനേഷനായി സജ്ജീകരിച്ചിട്ടുള്ളത്.തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടും.
വാക്സിനേഷൻ ഈ മാസം 31ന് പൂർത്തിയാക്കും. 5ലക്ഷം ഡോസാണ് ആവശ്യം. ഇന്നലെ കുറച്ച് എത്തിയിരുന്നു. വരും ദിവസങ്ങിളിൽ കൂടുതൽ വാക്സിൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഡോ. എം.ജി ശിവദാസ്,
നോഡൽ ഓഫീസർ,
എറണാകുളം
779 പേർക്ക് കൊവിഡ്
കൊച്ചി: ജില്ലയിൽ ഇന്നലെ 779 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 710 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 58 പേർ വിദേശത്തും അന്യസംസ്ഥാനത്തും നിന്നെത്തിയവരാണ്. 137 പേർ രോഗ വിമുക്തി നേടി. 1603 പേരെ കൂടി പുതിയതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതോടെ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 19930 ആയി.137 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
ചികിത്സയിൽ കഴിയുന്നവർ 6532 .
• ഉറവിടമറിയാത്തവർ 11
• ആരോഗ്യ പ്രവർത്തകർ 0
കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര 44
• ഇടപ്പള്ളി 41
• എടത്തല 21
• കളമശേരി 21
• പള്ളിപ്പുറം 20
• തൃപ്പൂണിത്തുറ 19
• എളമക്കര 17
• കലൂർ 17
• പാലാരിവട്ടം 15
• പെരുമ്പാവൂർ 15
• ചൂർണ്ണിക്കര 14
• തോപ്പുംപടി 14
• നെടുമ്പാശേരി 14
• നോർത്തുപറവൂർ 14
• വെങ്ങോല 14
• എറണാകുളം സൗത്ത് 13
• അശമന്നൂർ 12
• പള്ളുരുത്തി 12
• മുടക്കുഴ 12
• മട്ടാഞ്ചേരി 10
• മരട് 10
• എറണാകുളം നോർത്ത് 9
• ഏലൂർ 9
• കുന്നത്തുനാട് 9
• തേവര 9
• പനമ്പള്ളി നഗർ 9
• പോണേക്കര 9
• ആലങ്ങാട് 8
• ആവോലി 8
• കടവന്ത്ര 8
• ഫോർട്ട് കൊച്ചി 8
• ആമ്പല്ലൂർ 7
• കോതമംഗലം 7
• മഞ്ഞപ്ര 7
• മഴുവന്നൂർ 7
• അങ്കമാലി 6
• കടുങ്ങല്ലൂർ 6
• കീഴ്മാട് 6
• കുന്നുകര 6
• ഞാറക്കൽ 6
• തമ്മനം 6
• പായിപ്ര 6
• മൂവാറ്റുപുഴ 6
• വരാപ്പുഴ 6
• വാഴക്കുളം 6
• വൈറ്റില 6
• ആലുവ 5
• എളംകുന്നപ്പുഴ 5
• കറുകുറ്റി 5
• കോട്ടുവള്ളി 5
• ചോറ്റാനിക്കര 5
• മഞ്ഞള്ളൂർ 5
• മുളവുകാട് 5
• മൂക്കന്നൂർ 5
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കുമ്പളം, ചെങ്ങമനാട്, നെല്ലിക്കുഴി, പാമ്പാകുട, രായമംഗലം, ഇലഞ്ഞി, ഉദയംപേരൂർ, എടക്കാട്ടുവയൽ, എടവനക്കാട്, ഐക്കരനാട്, കല്ലൂർക്കാട്, കിഴക്കമ്പലം, കീരംപാറ, കൂവപ്പടി, ചേരാനല്ലൂർ, തിരുമാറാടി, തിരുവാണിയൂർ, തുറവൂർ, പച്ചാളം, പിറവം, പോത്താനിക്കാട്, മലയാറ്റൂർ നീലീശ്വരം, മാറാടി, മുണ്ടംവേലി, വടക്കേക്കര, വാളകം, വെണ്ണല, അയ്യമ്പുഴ, ആയവന, ഒക്കൽ, കരുമാലൂർ, കാഞ്ഞൂർ, കാലടി, കുട്ടമ്പുഴ ചേന്ദമംഗലം, പാറക്കടവ്, പുത്തൻവേലിക്കര, പൈങ്ങോട്ടൂർ, മുളന്തുരുത്തി, വടവുകോട്, വടുതല, വാരപ്പെട്ടി, വേങ്ങൂർ, ആരക്കുഴ, എളംകുളം, കടമക്കുടി, കുഴിപ്പള്ളി, കൂത്താട്ടുകുളം, ചളിക്കവട്ടം, ചിറ്റാറ്റുകര, നായരമ്പലം, പൂണിത്തുറ, മണീട്, ശ്രീമൂലനഗരം. കൊവിഡ് പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5587 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.