കൊച്ചി: പാർലമെന്റ് പാസാക്കിയ ലേബർ കോഡുകൾ സംബന്ധിച്ച് കേരള സ്റ്റേറ്റ് പ്രാെഡക്ടിവിറ്റി കൗൺസിൽ മൂന്നുമാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. ശനിയാഴ്ചകളിൽ വൈകിട്ട് 7 മുതൽ 8.45 വരെയാണ് ക്ളാസ്.

കോഴ്സിന്റെ ഉദ്ഘാടനം മുൻ ലേബർ കമ്മിഷണറും റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ചെയർമാനുമായ പി.എച്ച്. കുര്യൻ നിർവഹിച്ചു. അഡ്വ.ബെന്നി പി. തോമസ്, കൗൺസിൽ പ്രിൻസിപ്പൽ കൺസൾട്ടന്റ് വർക്കിയച്ചൻ പേട്ട, എഫ്. ഇസ്രയേൽ ഇമ്പരാജ്, എ.എസ്. ഗിരീഷ് എന്നിവരാണ് ക്ളാസുകൾ നയിക്കുക. ഹ്യൂമൻ റിസോഴ്സ് രംഗത്തെ 60 ലേറെപ്പേർ ക്ളാസിൽ പങ്കെടുക്കുന്നുണ്ട്. ആവശ്യക്കാർ വർദ്ധിച്ചതിനാൽ ഒരു കോഴ്സ് കൂടി ആരംഭിക്കുമെന്ന് കൗൺസിൽ ചെയർമാൻ എം. തോമസ് കടവൻ അറിയിച്ചു.