കൊച്ചി: 45 വയസിനു മുകളിൽ പ്രായമുള്ള ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് വാക്‌സിൻ നൽകുന്നതിന് ഫെഡറൽ ബാങ്ക് ക്യാമ്പുകൾ ആരംഭിച്ചു. ആദ്യ ക്യാമ്പ് ആലുവയിൽ നടന്നു. ആശുപത്രികളുമായി ചേർന്നാണ് ജീവനക്കാർക്കും അവരുടെ ബന്ധുക്കൾക്കുമായി ബാങ്ക് വാക്‌സിനേഷൻ ക്യാമ്പുകൾ ഒരുക്കുന്നത്. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബാങ്ക് വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും.
ഇന്ത്യയിലുടനീളം നിരവധി കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും, പൊതു ജനങ്ങൾക്കുള്ള വാക്‌സിനേഷൻ പദ്ധതികൾക്കുമായി ഫെഡറൽ ബാങ്ക് ധനസഹായം നൽകുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് രൂക്ഷമായി ബാധിച്ച അഞ്ച് ജില്ലകളിൽ വാക്‌സിനേഷൻ പദ്ധതിയും സാമുഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി ഫെഡറൽ ബാങ്ക് നടപ്പിലാക്കുന്നുണ്ട്.