era
ഏലൂർ ഈസ്റ്റേൺ റെസിഡൻസ് അസോസിയേഷൻ കിഴക്കുംഭാഗം കണക്കശേരി പറമ്പിൽ ആരംഭിച്ച വിഷു റംസാൻ മാറ്റച്ചന്ത നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: ഏലൂർ ഈസ്റ്റേൺ റെസിഡൻസ് അസോസിയേഷൻ നടത്തുന്ന വിഷു റംസാൻമാറ്റച്ചന്ത കിഴക്കുംഭാഗം കണക്കശേരി പറമ്പിൽ നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ബി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ. സേതു ആദ്യവില്പന ഏറ്റുവാങ്ങി. കൗൺസിലർ കെ.എ. മാഹിൻ, ബി.ജെ.പി മുനിസിപ്പൽ പ്രസിഡന്റ് വി.വി. പ്രകാശൻ, കെ.ബി. സുലൈമാൻ, അബ്ദുൾ കരിം, ടി.എം. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.