jaleel

കൊച്ചി: ബന്ധു നിയമനത്തിലൂടെ അധികാര ദുർവിനിയോഗം നടത്തിയതിനാൽ തന്നെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കണമെന്ന ലോകായുക്തയുടെ വിധിക്കെതിരെ ഡോ. കെ.ടി. ജലീൽ ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. മദ്ധ്യവേനലവധി തുടങ്ങിയതിനാൽ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ലോകായുക്തയുടെ വിധിയിലെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ഇടക്കാല ആവശ്യം.

മന്ത്രി കെ.ടി. ജലീൽ ബന്ധു കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ചതിനെതിരെ എടപ്പാൾ സ്വദേശി മുഹമ്മദ് ഷാഫി നൽകിയ പരാതിയിൽ ഏപ്രിൽ ഒമ്പതിനാണ് ലോകായുക്ത വിധി പറഞ്ഞത്. മന്ത്രി ജലീലിന്റെ നടപടി അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവുമാണെന്ന് വിലയിരുത്തിയാണ് മന്ത്രിസ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കണമെന്ന് സർക്കാരിന് ലോകായുക്ത ശുപാർശ നൽകിയത്.

എന്നാൽ, പരാതി നിലനിൽക്കുമോയെന്ന് പരിശോധിച്ചില്ലെന്നും നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണ് വിധി പറഞ്ഞതെന്നും ജലീലിന്റെ ഹർജിയിൽ ആരോപിക്കുന്നു. പ്രാഥമികാന്വേഷണമോ റഗുലർ അന്വേഷണമോ നടത്താതെയാണ് വിധി പറഞ്ഞത്. വാക്കാലുള്ള വാദം മാത്രമാണ് ലോകായുക്ത പരിഗണിച്ചത്. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ നിയമനവും യോഗ്യതാനിർണയവും ലോകായുക്ത നിയമത്തിന് പുറത്തുള്ള വിഷയമാണ്. അദീബിനെ നിയമിക്കാൻ തസ്തികയുടെ അടിസ്ഥാന യോഗ്യതയിൽ മാറ്റം വരുത്തിയെന്ന കണ്ടെത്തൽ ശരിയല്ല. യോഗ്യത പുതുക്കിനിശ്ചയിച്ച് രണ്ടു വർഷം കഴിഞ്ഞാണ് അദീബിനെ നിയമിച്ചത്. യോഗ്യത പുതുക്കി നിശ്ചയിച്ചപ്പോൾ അധികയോഗ്യതയായി ബി.ടെക് വിത്ത് പി.ജി.ഡി.ബി.എയോ എം.ബി.എയോ (എച്ച്.ആർ) വേണമെന്നാണ് പറഞ്ഞിരുന്നത്. നിയമനം നടത്തിയത് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനാണ്. യോഗ്യത പുനർനിർണയിക്കണമെന്ന് ഫയലിൽ രേഖപ്പെടുത്തിയത് അധികാരദുർവിനിയോഗമല്ല. നിലവിലുള്ള യോഗ്യതയ്ക്കൊപ്പമാണ് അധിക യോഗ്യത ചേർത്തത്. നിയമനത്തിൽ പങ്കില്ല. ബന്ധുനിയമനമെന്ന പരാതി ഹൈക്കോടതിയും ഗവർണറും നേരത്തെ പരിഗണിച്ച് തള്ളിയതാണ്. വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ല ലോകായുക്ത വിധിപറഞ്ഞത്. ഇൗ സാഹചര്യങ്ങൾ കണക്കിലെടുത്ത് ലോകായുക്തയുടെ വിധി റദ്ദാക്കണമെന്നാണ് ഹർജിയിലെ മുഖ്യ ആവശ്യം.

നടപടിക്രമങ്ങൾ പാലിക്കാതെ ലോകായുക്ത വിധി പറഞ്ഞത് നിയമപരമല്ലെന്ന് പ്രഖ്യാപിക്കണം, മന്ത്രിയുടെ നടപടി അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവുമാണെന്ന ലോകായുക്തയുടെ കണ്ടെത്തൽ റദ്ദാക്കണം എന്നിവയാണ് മറ്റാവശ്യങ്ങൾ.

മ​ന്ത്രി​ ​ജ​ലീ​ലി​നെ​തി​രെ​ ​ലോ​കാ​യു​ക്ത
ഉ​ത്ത​ര​വ് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​കൈ​മാ​റി

പി.​എ​ച്ച്.​ ​സ​ന​ൽ​കു​മാർ

₹​ഇ​ന്ന​ത്തെ​ ​ഹൈ​ക്കോ​ട​തി​ ​നി​ല​പാ​ട് ​നി​ർ​ണാ​യ​കം
തി​രു​വ​ന​ന്ത​പു​രം​:​ ​ബ​ന്ധു​ ​നി​യ​മ​ന​വി​വാ​ദ​ത്തി​ൽ​ ​മ​ന്ത്രി​ ​കെ.​ടി.​ജ​ലീ​ലി​നെ​തി​രാ​യ​ ​വി​ധി​ ​ലോ​കാ​യു​ക്ത​ ​ര​ജി​സ്ട്രാ​ർ​ ​ഇ​ന്ന​ലെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഒാ​ഫീ​സി​ന് ​കൈ​മാ​റി.​ഇ​തോ​ടെ,​ ​ജ​ലീ​ലി​ന്റെ​ ​രാ​ജി​ക്കാ​ര്യ​ത്തി​ൽ​ ​ഉ​ട​ൻ​ ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ ​സ്ഥി​തി​യാ​യി.​ ​ഇ​ന്ന​ത്തെ​ ​ഹൈ​ക്കോ​ട​തി​ ​നി​ല​പാ​ടും​ ​നി​ർ​ണാ​യ​ക​മാ​കും.
സം​സ്ഥാ​ന​ ​ന്യൂ​ന​പ​ക്ഷ​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​രാ​യി​ ​ബ​ന്ധു​ ​കെ.​ടി.​അ​ദീ​ബി​നെ​ ​നി​യ​മി​ക്കാ​ൻ​ ​ക്ര​മ​വി​രു​ദ്ധ​മാ​യി​ ​ഇ​ട​പെ​ട്ടു​വെ​ന്ന് ​തെ​ളി​ഞ്ഞ​തി​നാ​ൽ​ ​അ​ദ്ദേ​ഹ​ത്തെ​ ​മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്ന് ​നീ​ക്ക​ണ​മെ​ന്ന് ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​ ​ലോ​കാ​യു​ക്ത​ ​നി​യ​മം​ ​സെ​ക്ഷ​ൻ​ 14​ ​അ​നു​സ​രി​ച്ചു​ള്ള​ 80​ ​പേ​ജു​ള്ള​ ​വി​ധി​പ്പ​ക​ർ​പ്പാ​ണ് ​കൈ​മാ​റി​യ​ത്.​ ​മു​ഖ്യ​മ​ന്ത്രി​ ​കൊ​വി​ഡ് ​ചി​കി​ത്സ​യി​ലു​ള്ള​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​വി​ധി​പ്പ​ക​ർ​പ്പ് ​ല​ഭി​ച്ച​വി​വ​രം​ ​അ​റി​യി​ച്ചെ​ന്നും,​ ​തീ​രു​മാ​നം​ ​പി​ന്നീ​ടു​ണ്ടാ​കു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഒാ​ഫീ​സ് ​അ​റി​യി​ച്ചു.
സെ​ക്ഷ​ൻ​ 14​അ​നു​സ​രി​ച്ചു​ള്ള​ ​ലോ​കാ​യു​ക്ത​ ​വി​ധി​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ന​ട​പ്പാ​ക്കേ​ണ്ട​താ​ണ്.​ 12.​(3​)​ ​അ​നു​സ​രി​ച്ചു​ള്ള​ ​വി​ധി​ ​ന​ട​പ്പാ​ക്കാ​ൻ​ ​മൂ​ന്ന് ​മാ​സം​ ​വ​രെ​ ​സാ​വ​കാ​ശ​മു​ണ്ട്.​ ​സെ​ക്ഷ​ൻ​ 14​ ​അ​നു​സ​രി​ച്ചു​ള​ള​ ​വി​ധി​യി​ൻ​മേ​ൽ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​അ​പ്പീ​ൽ​ ​ന​ൽ​കാ​നാ​വി​ല്ല.​ ​അ​തി​നാ​ൽ​ ​ഇ​ന്ന​ലെ​ ​മ​ന്ത്രി​ ​ജ​ലീ​ൽ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​റി​ട്ട് ​ഹ​ർ​ജി​യാ​ണ് ​ഫ​യ​ൽ​ ​ചെ​യ്ത​ത്.​ ​കോ​ട​തി​ ​റി​ട്ട് ​സ്വീ​ക​രി​ച്ച് ​ലോ​കാ​യു​ക്ത​ ​വി​ധി​ ​സ്റ്റേ​ ​ചെ​യ്താ​ൽ​ ​മ​ന്ത്രി​ക്ക് ​ഉ​ട​ൻ​ ​രാ​ജി​ ​വ​യ്ക്കേ​ണ്ടി​വ​രി​ല്ല.​ ​റി​ട്ട് ​സ്വീ​ക​രി​ക്കു​ക​യും​ ​സ്റ്റേ​ ​ചെ​യ്യാ​ൻ​ ​വി​സ​മ്മ​തി​ക്കു​ക​യും​ ​ചെ​യ്താ​ൽ​ ​മ​ന്ത്രി​ക്ക് ​രാ​ജി​യ​ല്ലാ​തെ​ ​മ​റ്റ് ​മാ​ർ​ഗ​മി​ല്ലെ​ന്നാ​വും.​ ​മ​ന്ത്രി​ ​രാ​ജി​ ​വ​ച്ചാ​ലു​മി​ല്ലെ​ങ്കി​ലും​ ​ലോ​കാ​യു​ക്ത​ ​വി​ധി​ക്ക് ​മ​ന്ത്രി​യു​ടെ​ ​നി​ല​വി​ലെ​ ​ഒൗ​ദ്യോ​ഗി​ക​ ​കാ​ലാ​വ​ധി​വ​രെ​ ​മാ​ത്ര​മാ​വും​ ​പ്രാ​ബ​ല്യ​മെ​ന്ന് ​നി​യ​മ​വി​ദ​ഗ്ദ്ധ​ർ​ ​പ​റ​യു​ന്നു.
ലോ​കാ​യു​ക്ത
ഉ​ത്ത​ര​വി​ലു​ള്ള​ത്
₹.​സം​സ്ഥാ​ന​ ​ന്യൂ​ന​പ​ക്ഷ​ ​വി​ക​സ​ന​ ​കോ​ർ​പ​റേ​ഷ​ൻ​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​രാ​യി​ ​ജ​ലീ​ലി​ന്റെ​ ​പി​തൃ​സ​ഹോ​ദ​ര​ ​പു​ത്ര​ൻ​ ​കെ.​ടി.​ ​അ​ദീ​ബി​ന്റെ​ ​നി​യ​മ​ന​ത്തി​നാ​യി​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​രു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത​യി​ൽ​ ​മ​ന്ത്രി​ ​ഇ​ട​പെ​ട്ട് ​മാ​റ്റം​ ​വ​രു​ത്തി​യ​ത് ​ക്ര​മ​വി​രു​ദ്ധം
₹​മ​ന്ത്രി​പ​ദ​വി​ ​സ്വ​കാ​ര്യ​ ​താ​ത്പ​ര്യ​ത്തി​നാ​യി​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്തു.
₹.​പ​ക്ഷ​പാ​ത​പ​ര​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​തി​ലൂ​ടെ​ ​സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​ന​വും​ ​ന​ട​ത്തി.
₹​ഇ​തെ​ല്ലാം​ ​മ​ന്ത്രി​ ​നേ​രി​ട്ടു​ ​ചെ​യ്ത​തി​ന്റെ​ ​തെ​ളി​വു​ ​ബോ​ദ്ധ്യ​പ്പെ​ട്ടു.

ജ​ലീ​ലി​ന്റെ​ ​രാ​ജി​ക്കാ​ര്യം:
ഹൈ​ക്കോ​ട​തി​ ​തീ​രു​മാ​നം
വ​രെ​ ​കാ​ക്കാ​ൻ​ ​സി.​പി.​എം

രാ​ഷ്ട്രീ​യ​ ​ലേ​ഖ​കൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ബ​ന്ധു​ ​നി​യ​മ​ന​ ​വി​വാ​ദ​ത്തി​ലെ​ ​ലോ​കാ​യു​ക്ത​ ​വി​ധി​യെ​ത്തു​ട​ർ​ന്ന് ​മ​ന്ത്രി​സ്ഥാ​ന​ത്ത് ​നി​ന്ന് ​കെ.​ടി.​ ​ജ​ലീ​ൽ​ ​രാ​ജി​വ​യ്ക്കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​ഹൈ​ക്കോ​ട​തി​ ​തീ​രു​മാ​ന​ത്തി​ൽ​ ​ഉ​റ്റു​നോ​ക്കി​ ​സി.​പി.​എം.​ ​ജ​ലീ​ൽ​ ​സ്വ​യ​മേ​വ​ ​രാ​ജി​ ​വ​യ്ക്കു​ന്ന​താ​വും​ ​ഉ​ചി​ത​മെ​ന്ന​ ​അ​ഭി​പ്രാ​യം​ ​പാ​ർ​ട്ടി​യി​ൽ​ ​ശ​ക്ത​മാ​ണ്.​ ​ഔ​ചി​ത്യ​പൂ​ർ​ണ​മാ​യ​ ​തീ​രു​മാ​നം​ ​അ​ദ്ദേ​ഹ​ത്തി​ൽ​ ​നി​ന്നു​ണ്ടാ​വാ​ത്ത​ത് ​സി.​പി.​എ​മ്മി​നെ​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കു​ന്നു.
വോ​ട്ടെ​ണ്ണ​ലി​ന് ​ക​ഷ്ടി​ച്ച് ​ര​ണ്ടാ​ഴ്ച​ ​ശേ​ഷി​ക്കെ,​ ​അ​തി​നി​ട​യി​ൽ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​നി​ന്ന് ​ആ​ശ്വാ​സ​ ​തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ​ ​പി​ടി​ച്ചു​നി​ൽ​ക്കാ​നു​ള്ള​ ​അ​വ​സ​ര​മാ​യി​ ​ജ​ലീ​ലി​ന് ​അ​ത് ​മാ​റി​യേ​ക്കാം.​ ​എ​ന്നാ​ൽ,​ ​വി​വാ​ദ​ത്തി​ര​യി​ള​ക്കി​ ​മ​ന്ത്രി​സ്ഥാ​ന​ത്ത് ​ജ​ലീ​ൽ​ ​ക​ടി​ച്ചു​തൂ​ങ്ങി​ ​നി​ൽ​ക്കു​ന്ന​തി​നോ​ട് ​സി.​പി.​എം​ ​നേ​തൃ​ത​ല​ത്തി​ൽ​ ​അ​മ​ർ​ഷ​മു​യ​രു​ന്നു​ണ്ട്.​ ​ഇ.​പി.​ ​ജ​യ​രാ​ജ​നെ​തി​രെ​ ​ബ​ന്ധു​ ​നി​യ​മ​ന​ ​വി​വാ​ദ​മു​യ​ർ​ന്ന​പ്പോ​ൾ​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വ​ത്തി​ലെ​ ​സ​മ്മ​ർ​ദ്ദ​ത്തെ​ത്തു​ട​ർ​ന്ന് ​അ​ദ്ദേ​ഹ​ത്തി​ന് ​പെ​ട്ടെ​ന്നു​ത​ന്നെ​ ​ഒ​ഴി​യേ​ണ്ടി​വ​ന്നു.​ ​ജ​ലീ​ലി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​അ​ത്ത​ര​മൊ​രു​ ​സ​മ്മ​ർ​ദ്ദ​മു​ണ്ടാ​കു​ന്നി​ല്ലെ​ന്ന​ ​ച​ർ​ച്ച​ക​ളും​ ​ഉ​യ​രു​ന്നു.​ ​എ​ന്നാ​ൽ,​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ​ ​സി.​പി.​എം​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗ​മാ​ണ്.​ ​ജ​ലീ​ൽ​ ​പാ​ർ​ട്ടി​ ​അം​ഗ​മ​ല്ലാ​ത്ത​തു​ ​കൊ​ണ്ടു​ത​ന്നെ,​ ​പാ​ർ​ട്ടി​ക്ക് ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തു​ന്ന​തി​ൽ​ ​പ​രി​മി​തി​യു​ണ്ടെ​ന്നാ​ണ് ​വാ​ദം.​ ​സി.​പി.​എം​ ​പ്ര​തി​നി​ധി​യാ​യി​ ​മ​ന്ത്രി​സ്ഥാ​ന​ത്ത് ​തു​ട​രു​ന്ന​യാ​ളെ​ ​നീ​ക്കാ​ൻ​ ​അ​ത്ത​രം​ ​പ​രി​മി​തി​ ​ത​ട​സ​മാ​കേ​ണ്ട​തി​ല്ലെ​ന്ന​ ​മ​റു​വാ​ദ​വു​മു​ണ്ട്.
മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നി​ല​പാ​ടി​ലേ​ക്കും​ ​പാ​ർ​ട്ടി​യാ​കെ​ ​ഉ​റ്റു​നോ​ക്കു​ന്നു.​ ​ലോ​കാ​യു​ക്ത​ ​വി​ധി​യി​ന്മേ​ൽ​ ​അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് ​മു​ഖ്യ​മ​ന്ത്രി​യാ​ണ്.​ ​അ​ദ്ദേ​ഹം​ ​കൊ​വി​ഡ് ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജാ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​ജ​ലീ​ലി​ന്റെ​ ​കാ​ര്യ​ത്തി​ലു​ള്ള​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്ര​തി​ക​ര​ണം​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.​ ​ഹൈ​ക്കോ​ട​തി​ ​തീ​രു​മാ​ന​ത്തി​നാ​ണ് ​അ​ദ്ദേ​ഹ​വും​ ​കാ​ക്കു​ന്ന​തെ​ന്ന​ ​സൂ​ച​ന​യു​ണ്ട്.​ ​ജ​ലീ​ലി​ന്റെ​ ​രാ​ജി​ ​വൈ​കു​മ്പോ​ൾ​ ​ആ​രോ​പ​ണം​ ​മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്കും​ ​പ്ര​തി​പ​ക്ഷം​ ​നീ​ട്ടു​ന്ന​ത് ​സി.​പി.​എ​മ്മി​നെ​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കു​ന്നു.
തി​ര​ഞ്ഞെ​ടു​പ്പ് ​സം​ബ​ന്ധി​ച്ച് ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​വി​ശ​ക​ല​ന​ക്ക​ണ​ക്കു​ക​ളു​ടെ​ ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ 16​ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​ചേ​രും.​ ​അ​തി​ന് ​മു​മ്പ് ​ജ​ലീ​ലി​ന്റെ​ ​രാ​ജി​ ​സം​ഭ​വി​ക്കു​മോ​യെ​ന്ന​താ​ണ് ​ചോ​ദ്യം.​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​ഇ​ന്ന​ത്തെ​ ​തീ​രു​മാ​നം​ ​അ​നു​കൂ​ല​മാ​യി​ല്ലെ​ങ്കി​ൽ,​ ​സി.​പി.​എ​മ്മി​നും​ ​മ​ന്ത്രി​ക്കും​ ​പെ​ട്ടെ​ന്ന് ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ടി​വ​രും.​ ​അ​നു​കൂ​ല​ ​തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ​ ​ജ​ലീ​ലി​ന് ​കൈ​വ​രു​ന്ന​ ​ആ​ശ്വാ​സം​ ​ചെ​റു​താ​വി​ല്ല.​ ​ത​വ​നൂ​രി​ൽ​ ​ജ​യ​മു​റ​പ്പാ​യാ​ൽ​ ​വീ​ണ്ടും​ ​മ​ന്ത്രി​സ്ഥാ​ന​ത്തെ​ത്താ​ൻ​ ​ബു​ദ്ധി​മു​ട്ടു​ണ്ടാ​വി​ല്ല.
ജ​ലീ​ൽ​ ​വി​ഷ​യ​ത്തി​ൽ​ ​സി.​പി.​എ​മ്മി​ന​ക​ത്തെ​ ​ആ​ശ​യ​ക്കു​ഴ​പ്പം​ ​വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ​പി.​ബി​ ​അം​ഗം​ ​എം.​എ.​ ​ബേ​ബി​യു​ടെ​ ​പ്ര​തി​ക​ര​ണം.​ ​പാ​ർ​ട്ടി​ ​തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യ​ ​അ​ദ്ദേ​ഹം,​ ​പാ​ർ​ട്ടി​ ​നി​ല​പാ​ട് ​വി​ജ​യ​രാ​ഘ​വ​നും​ ​കോ​ടി​യേ​രി​യും​ ​അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ​പ​റ​ഞ്ഞ​ത്.​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗം​ ​എ.​കെ.​ ​ബാ​ല​ന്റേ​ത് ​നി​യ​മ​ ​മ​ന്ത്രി​യെ​ന്ന​ ​നി​ല​യി​ലു​ള്ള​ ​പ്ര​തി​ക​ര​ണ​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.