അങ്കമാലി: മഞ്ഞപ്ര ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് നടത്തുന്നു. 17,18,19 തീയതികളിൽ സെന്റ് ഫിലോമിനാസ് ഹോസ്പിറ്റലിൽ രാവിലെ 9മുതൽ വൈകിട്ട് 4വരെയാണ് സമയം. 45 വയസ് മുതലുള്ളവർക്കാണ്കുത്തിവയ്പ്പ്.
17ന് വാർഡ് ഒന്നുമുതൽ ഏഴുവരെയും18ന് വാർഡ് എട്ടുമുതൽ പതിമൂന്നുവരെയുള്ളവർക്കും 19ന് ഇതുവരെ കൊവിഡ് വാക്‌സിനേഷൻ പൂർത്തികരിക്കാത്ത മഞ്ഞപ്ര ഗ്രാമ പഞ്ചായത്തിലെ ഒന്നുമുതൽ പതിമൂന്നുവരെയുള്ള വാർഡിലുള്ളവരും സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു..