josett-
ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് സമാപനയോഗം എം.സി. ജോസഫൈൻ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ഡി.വൈ.എഫ്.ഐ നായത്തോട് സൗത്ത് യൂണിറ്റ് കമ്മിറ്റിയുടെയും രാജേഷ്‌കുമാർ കെ.കെ മെമ്മോറിയൽ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ നായത്തോട് എ.കെ.ജി ഗ്രൗണ്ടിൽ നടന്ന ഫുട്‌ബാൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. സമാപനയോഗം സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ..എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് എം.എസ്. സുബിൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ ടി.വൈ. ഏല്യാസ്, രജനി ശിവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.