അങ്കമാലി: അങ്കമാലി സർവീസ് സഹകരണ ബാങ്കിൽ ദീർഘകാലം പ്രസിഡന്റായിരിക്കുകയും നഗരസഭയിൽ രണ്ടുപ്രാവശ്യം വൈസ് ചെയർമാനും കൗൺസിലറും അങ്കമാലിയിലെ പൊതുപ്രവർത്തനരംഗത്ത് നിറസാന്നിദ്ധ്യവുമായിരുന്ന എം.എസ്. ഗിരീഷ്‌കുമാർ അനുസ്മരണം ഇന്ന് നടക്കും. സഹകരണബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് അങ്കണത്തിൽ വൈകിട്ട് 4ന് ചേരുന്ന യോഗത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.