pp-saju
എം.സി.പി.ഐ.യു നേതാവായിരുന്ന വി.എൻ. ശങ്കരപിള്ളയുടെ 20 -ാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം പാർട്ടി കേന്ദ്ര കമ്മറ്റി അംഗം പി.പി. സാജു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ യുണൈറ്റഡ് (എം.സി.പി.ഐ.യു) നേതാവും കുട്ടമശേരി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന വി.എൻ. ശങ്കരപിള്ളയുടെ 20 -ാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. കുട്ടമശേരി നെഹ്രു സ്മൃതിമണ്ഡപത്തിൽ നടന്ന പൊതുസമ്മേളനം പാർട്ടി കേന്ദ്ര കമ്മിറ്റിഅംഗം പി.പി. സാജു ഉദ്ഘാടനം ചെയ്തു. വി.പി. നാരായണപിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിഅംഗം എം. മീതിയൻപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ജോസ് തോമസ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽകരീം, ഏരിയാ കമ്മിറ്റി അംഗം പി.എ. ഷാജഹാൻ എന്നിവർ സംസാരിച്ചു.