ആലുവ: ആലുവ ഫെയ്‌സെറ്റ്‌സ് എസ്‌തെറ്റിക് ആൻഡ് വെൽനെസ് ക്ലിനിക് ആലുവയുടെയും ചെന്നൈ ഐ.എ.എസ്.എസ്.എൻ അക്കാഡമി ആൻഡ് മയോൺസ് ക്ലിനിക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ കീമോതെറാപ്പിയും മറ്റ് പാത്തോളജിക്കൽ കാരണങ്ങളെത്തുടർന്നും പുരികം നഴ്ട്ടപ്പെട്ടവർക്കായി സൗജന്യ പുരിക മൈക്രോബ്ളേഡിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. സിനിമാതാരം അന്ന രേഷ്മ രാജൻ ഉദ്ഘാടനം ചെയ്തു. ആലുവ തൃക്കുന്നത് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് വി.ഡി. രാജൻ ആദ്ധ്യക്ഷത വഹിച്ചു. ഫെയ്‌സെറ്റ്‌സ് ആലുവ മാനേജിംഗ് ഡയറക്ടർ ഡോ. ആര്യ എസ്. നളിൻ, ചെന്നൈ ഐ.എ.എസ്.എസ്.എൻ അക്കാഡമി ആൻഡ് മയോൺസ് ക്ലിനിക്ക് സി.ഇ.ഒ ഡോ. സുഭാഷിണി ബാലരാമൻ, ഡോ. തരുൺ കെ. ജോണി എന്നിവർ സംസാരിച്ചു.