camp
പല്ലാരിമംഗലത്ത് ഗ്രാമപഞ്ചായത്തിന്റെയും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കൊവിഡ്-19 മെഗാ വാക്‌സിനേഷൻ ക്യാമ്പ്

കോതമംഗലം: രണ്ട് ദിവസമായി പല്ലാരിമംഗലത്ത് ഗ്രാമപഞ്ചായത്തിന്റെയും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കൊവിഡ്-19 മെഗാ വാക്‌സിനേഷൻ ക്യാമ്പ് സമാപിച്ചു. രണ്ടാം ദിവസം കൂവള്ളൂർ ഇർഷാദിയ സ്‌കൂളിലാണ് ക്യാമ്പ് നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീനത്ത് മൈതീൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഡോക്ടർ ടി.ജെ.ഗ്രേഷ്മ, ഹെൽത്ത് ഇൻസ്‌പെക്ടർ ആര്യ വിജയൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ടിജി മാത്യു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ഗ്രാമ പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ഹക്കിം ഖാൻ, ഡി.വൈ.എഫ്.ഐ വാളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി. 627 പേർ വാക്‌സിൻ സ്വീകരിച്ചു.