പറവൂർ: മന്നം സർവീസ് സഹകരണബാങ്കിൽ അംഗങ്ങൾക്കുള്ള ഡിവിഡന്റ് വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് ടി.എ. ബഷീർ നിർവഹിച്ചു. ഭരണസമിതിഅംഗങ്ങളായ പി.പി. അജിത്ത്കുമാർ, വി.വി. സജീവ്, സി.ജി. മുകുന്ദൻ, സി.പി. ഷാജി, പി.കെ. ശേഖരൻ, ലുസീന, ബാങ്ക് സെക്രട്ടറി എം.എൻ. കുമുദ എന്നിവർ പങ്കെടുത്തു.