പെരുമ്പാവൂർ: കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയന്റെ അഭിമുഖ്യത്തിൽ ഗുരുദേവന്റെ പ്രഥമ ശിഷ്യനായ മഹാകവി കുമാരനാശാന്റെ 148-ാമത് ജന്മദിനാഘോഷം യൂണിയനിൽ വിവിധ പരിപാടികളോടെ നടന്നു. യൂണിയൻ ആസ്ഥാനത്തുള്ള ഗുരുദേവ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. യൂത്ത് മൂവ്‌മെന്റ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ സജാത് രാജന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണ്ണൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി സജിത് നാരായണൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി അഭിജിത്ത് ഉണ്ണികഷ്ണൻ എന്നിവർ സംസാരിച്ചു.