പറവൂർ: വിഷുവിന് വിഷരഹിത പച്ചക്കറി ഉത്പാദനം ലക്ഷ്യമാക്കി പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിന് കീഴിലുള്ള കൃഷിയിടങ്ങളിൽ വിളവെടുപ്പ് തുടങ്ങി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ഗിരിജ അജിത്ത്, ഭരണസമിതി അംഗങ്ങളായ രാജു ജോസ്, കെ.എസ്. ജനാർദനൻ, എ.എൻ. സൈനൻ, സെക്രട്ടറി കെ.എസ്. ജെയ്സി എന്നിവർ പങ്കെടുത്തു. നീണ്ടൂരിൽ ബാങ്കിന് കീഴിലുള്ള ഗ്രീൻ ആർമി ഒരുക്കിയ മാതൃകാതോട്ടത്തിൽ വെണ്ടക്ക, ചുരക്ക, പീച്ചിങ്ങ, കുക്കുംബർ, വെള്ളരിക്ക എന്നിവയാണ് വിളയിച്ചത്.