മൂവാറ്റുപുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്‌കൂളിൽ പോകുന്നതിനായി ഒരു സൈക്കിൾ വാങ്ങി തരുമോ എന്ന് ചോദിച്ച ഏഴാം ക്ലാസുകാരിക്ക് സൈക്കിൾ വാങ്ങി നൽകി യു.ഡി.എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടൻ .
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കാവുങ്കര പ്രദേശത്തു ഭവന സന്ദർശനം നടത്തവെയാണ് വാടക വീട്ടിൽ കഴിയുന്ന അഞ്ജലി മാത്യു കുഴൽനാടനോട് തനിക്ക് സ്‌കൂളിൽ പോകുന്നതിനായി ഒരു സൈക്കിൾ വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ഉള്ളതിനാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞു സൈക്കിളിന്റെ കാര്യം പരിഗണിക്കാമെന്ന് അഞ്ജലിക്ക് വാക്ക് നൽകി മടങ്ങിയ മാത്യു കുഴൽനാടൻ നേരിട്ടെത്തി അഞ്ജലിക്ക് സൈക്കിൾ വാങ്ങി നൽകി.ചടങ്ങിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ, ജില്ലാ ഭാരവാഹികളായ ഷാൻ മുഹമ്മദ്, റിയാസ് താമരപ്പിള്ളിൽ, റംഷാദ് റഫീഖ്, ഇബ്രാഹിം മന്നാൻ, അൻസാഫ് മുഹമ്മദ്, ഷാജി അയ്യപ്പൻ, അബ്ദുൽ കാദിർ, ശിഹാബ് റ്റി ഇ, ശ്യാം പട്ടം മാവടിയിൽ തുടങ്ങിയവർ പങ്കെടുത്തു.