കളമശേരി: നഗരസഭയിലെ 45 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള കൊവിഡ് വാക്സിനേഷൻ ക്യാമ്പുകൾ ഇന്ന് തുടങ്ങും. നഗരസഭയും പ്രൈമറി ഹെൽത്ത് സെന്ററും ചേർന്ന് നടത്തുന്ന ക്യാമ്പ് ടൗൺ ഹാളിലാണ്. 23, 24,37 എന്നീ വാർഡുകളിലുള്ളവർക്ക് രാവിലെ 9 മുതൽ വൈകിട്ട് 4വരെ വാക്സിനെടുക്കാമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. മറ്റ് വാർഡുകളിലെ സെന്ററും തീയതിയും പിന്നീട് അറിയിക്കും. ആധാർ കാർഡും കൊണ്ടുവരണം.