കിഴക്കമ്പലം: എസ്.എൻ.ഡി.പി യോഗം പഴങ്ങനാട് ശാഖ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ആലുവ യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. യോഗം ബോർഡംഗം പി.പി. സനകൻ, മേഖല കൺവീനർ സജീവൻ ഇടച്ചിറ, യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് നിബിൻ നൊച്ചിമ, കൗൺസിലർമാരായ അഖിൽ ഇടച്ചിറ, രാജേഷ് എടയപ്പുറം, വിഷ്ണു പഴങ്ങനാട്, ശരത്ത് തായ്ക്കാട്ടുകര എന്നിവർ സംസാരിച്ചു. ടി.കെ.ബിജു (പ്രസിഡന്റ് ), ജി.അനിദാസ് (വൈസ് പ്രസിഡന്റ് ), എം.പി. ശശിധരൻ (സെക്രട്ടറി ), എൻ.ബി.ബിജു ( യൂണിയൻ കമ്മിറ്റി അംഗം ), കമ്മിറ്റി അംഗങ്ങളായി എസ്.രവീന്ദ്രൻ, പി.എ. ബാലകൃഷ്ണൻ, ഇ.എൻ. പ്രഭാകരൻ, പരമേശ്വരൻ മണ്ഡപത്തിൽ, ബിജു പണിക്കശേരി, ടി.കെ.രാജൻ, പി.ആർ. രാജേഷ്. പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി പ്രൊഫ. എൻ.കെ. വിജയൻ, ടി.കെ. രാമകൃഷ്ണൻ, ഷൈലജ വിജയൻ എന്നിവരെ തിരഞ്ഞെടുത്തു.