eloor
ഏലൂർ നഗരസഭയിലെ വനിതാ ക്ലസ്റ്ററിൽ കണക്ടുവർക്കിന്റെ ആദ്യ തയ്യൽ പരിശീലനം പൂർത്തിയാക്കിയ ബാച്ച്

കളമശേരി: ഏലൂർ നഗരസഭ വനിതാക്ലസ്റ്ററിൽ നടക്കുന്ന കണക്‌ടു വർക്കിന്റെ ആദ്യ തയ്യൽ പരിശീലന ബാച്ച് പൂർത്തിയാക്കി. പരിശീലന പൂർത്തീകരണയോഗം നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. സനുഷറിൻജു അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴസൻ ലീലാ ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എ. ഷെരീഫ്, പി.ബി. രാജേഷ്, കൗൺസിലർമാരായ സരിതാ പ്രസീദൻ, വി.എ. ജെസി, സുബൈദ, നെസിസാബു, സി.ഡി.എസ് അംഗം വിനയാ സുകുമാരൻ എന്നിവർ പങ്കെടുത്തു.