കോലഞ്ചേരി: വടവുകോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും പുത്തൻകുരിശ് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 15 ന് രാവിലെ 9 മുതൽ 1മണി വരെ പുറ്റുമാനൂർ ഗവണ്മെന്റ് യു.പി സ്കൂളിൽ വാക്സിനേഷൻ ക്യാമ്പ് നടക്കും. 9,10,11,15 വാർഡുകളിലെ 45 വയസിന് മുകളിലുള്ളവർക്കാണ് ക്യാമ്പ് . ഇവിടെ സ്വയം രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.