തൃപ്പൂണിത്തുറ: ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാാതെ തൃപ്പൂണിത്തുറയിലും സമീപ പ്രദേശങ്ങളിലും 50 ലേറെ പാഴ്സൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. ഹിൽപ്പാലസ്, തിരുവാങ്കളം, താമരംകുളങ്ങര, ആയുർവേദ ആശുപത്രി കവല, ഉദയംപേരൂർ പൂത്തോട്ട, എന്നിവിടങ്ങളിലാണ് പാഴ്സൽ കൗണ്ടർ തട്ടുകടകൾ പ്രവർത്തിക്കുന്നത്. തൊഴിലാളികൾ എല്ലാം ഇതര സംസ്ഥാനക്കാർ. കൈയുറ, തലയിൽ തൊപ്പി ,വൃത്തിയുള്ള വസ്ത്രം എന്നിവ ഉടമകൾ ഇവർക്ക് നൽകണമെന്നതാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.കൂടാതെ ഇവരുടെ ആരോഗ്യ കാർഡുകളും സൂക്ഷിക്കേണ്ടതാണ്. പൊറോട്ട അടിക്കുന്നതും വൃത്തിഹീനമായ ചുറ്റുപാടിലാണ്. മാവ്, ചിക്കൻ കഷ്ണങ്ങൾ മറ്റും പാചകം ചെയ്യുന്നിടത്ത് തുറന്നിട്ട നിലയാണ് പാചകം .ആരോഗ്യ പ്രവർത്തകർ പരിശോധിക്കാൻ എത്തുന്ന വിവരം മുൻകൂട്ടി അറിയാൻ കട ഉടമകൾക്ക് പ്രത്യേക സംവിധാനമുള്ളതിനാൽ പിടിക്കപ്പെടുന്നതും നടപടി എടുക്കുന്നതും വിരളമാണ്.