മൂവാറ്റുപുഴ: അടൂർ കെ.യു.സി.ടി.ഇയുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷം നടന്ന ഓൺലൈൻ കലോത്സവമായ നവരംഗ് 2020 -ൽ ശ്രീ നാരായണ കോളേജ് ഒഫ് എഡ്യൂക്കേഷൻ മൂവാറ്റുപുഴ ചാമ്പ്യന്മാരായി. മുപ്പതോളം മത്സര ഇനങ്ങളിലായി നാല്പതിലധികം കോളേജുകൾ പങ്കെടുത്ത കലോത്സവത്തിൽ 38 പോയിന്റോടോയാണ് ശ്രീ നാരായണ കോളേജ് ഒഫ് എഡ്യൂക്കേഷൻ ഒന്നാം സ്ഥാനം നേടിയത്. അടൂർ കെ.യു.സി.ടി.ഇയിൽ വച്ച് നടന്ന പരിപാടിയിൽ ചലച്ചിത്രതാരം എം.ആർ. ഗോപകുമാർ ചാമ്പ്യന്മാർക്ക് ട്രോഫി നൽകി. ചിറ്റയം ഗോപകുമാറിർ എം.എൽ.എ,
സംവിധായകൻ ജിയോ ബേബി എന്നിവർ പങ്കെടുത്തു. എസ്.എൻ.ഡി.പി പ്രസിഡന്റ് വി.കെ.നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ അനിൽ കുമാർ എന്നിവർ വിജയികളെ അഭിനന്ദിച്ചു.