തൃക്കാക്കര: താക്കോൽദ്വാര ശസ്ത്രക്രിയാരംഗത്ത് പ്രശസ്തമായ കീഹോൾ ക്ലിനിക്ക് ഇടപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. മേയർ അഡ്വ. എം. അനിൽകുമാർ മന്ദിരം ഉദ്ഘാടനം ചെയ്തു. സി.എം.ഡി ഡോ. ആർ. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ കീഹോൾ ക്ലിനിക്കിന്റെ പ്രവർത്തനത്തിന് ആരംഭംകുറിച്ചു. ഡി.പി ഡയഗ്‌നോസ്റ്റിക്‌സ് പി.ടി. തോമസ് എം.എൽ.എയും മീറ്റിംഗ് ഹാൾ ടി.ജെ. വിനോദ് എം.എൽ.എയും ഉദ്ഘാടനം ചെയ്തു. ഫാർമസിയുടെ ആദ്യവില്പന ടി.കെ. പത്മിനി അമ്മ നിർവഹിച്ചു.
ഡോ. ജീമോൾ ജൈബിൻ, കൗൺസിലർ ശാന്താ വിജയൻ, കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ. ടി.വി. രവി, അബൂബക്കർ, ഡോ. മധുകർ പൈ, പ്രേംന സുബിൻ തുടങ്ങിയവർ പങ്കെടുത്തു. ഉദ്‌ഘാടനത്തോടനുബന്ധിച്ച് ഏപ്രിൽ മാസം മുഴുവൻ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളിൽ അൻപത് ശതമാനം കുറവുണ്ടാകുമെന്ന് സി.എം.ഡി ഡോ. ആർ. പത്മകുമാർ പറഞ്ഞു.