ഫോർട്ടുകൊച്ചി: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിശാപാർട്ടി സംഘടിപ്പിച്ച മട്ടാഞ്ചേരിയിലെ ജിഞ്ചർ ഹോട്ടൽ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. 200 പേ‌ർക്ക് പങ്കെടുക്കാനായിരുന്നു പൊലീസ് അനുമതി നൽകിയിരുന്നത്.എന്നാൽ 750 പേരാണ് പങ്കെടുത്തത്. പലരും മാസ്ക് പോലും ധരിച്ചിരുന്നില്ല. പാ‌ർട്ടിക്കിടെ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷിച്ചുവരികയാണ്.