കോലഞ്ചേരി: ഇന്ത്യ തയ്‌ക്വാൻഡോയുടെ നേതൃത്വത്തിൽ തയ്‌ക്വാൻഡോ അസോസിയേഷൻ ഒഫ് കേരള എറണാകുളത്ത് വച്ച് നടത്തിയ ബ്ലാക്ക് ബെൽറ്റ് പരീക്ഷയിൽ വിജയികളായ കോലഞ്ചേരി സൺറൈസ് ക്ലബ്ബിലെ 15 കുട്ടികൾക്ക് ജില്ലാ കളക്ടർ എസ്. സുഹാസ് അവാർഡ് നൽകി. ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ അഡ്വ. സി.എൻ. പ്രഭാകരൻ, കോച്ച് എം.എ. സജീവൻ, എൽദോസ് പി. അബി, തേജ് പോൾ, ഷീബ സജീവ് എന്നിവർ പങ്കെടുത്തു.