കൊച്ചി: വാളയാറിൽ മരിച്ച പെൺകുട്ടികളെയും അമ്മയെയും അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടെന്ന് ആരോപിച്ച് കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകന്റെ ഓഫീസിലേക്ക് വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ഗോത്രമഹാസഭ സംസ്ഥാന കോഓഡിനേറ്റർ എം .ഗീതാനന്ദൻ ഉദ്ഘാടനം ചെയ്തു. പട്ടികജാതി വർഗ പീഡന നിരോധന നിയമപ്രകാരം അഭിഭാഷകനെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന്റെ തലേന്നാണ് ധർമ്മടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച കുട്ടികളുടെ അമ്മയെ അപമാനിക്കുന്ന വിധത്തിൽ അഭിഭാഷകൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. വാളയാർ നീതി സമിതി കൺവീനർ വി.എം മാർസൻ, സി.എസ് മുരളി, ജോയി, വാളയാറിലെ കുട്ടികളുടെ അമ്മ തുടങ്ങിയവർ സംസാരിച്ചു