കിഴക്കമ്പലം: കുന്നത്തുനാട്ടിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കള്ളകേസെടുത്തതിലും കുടിവെള്ളം നിഷേധിക്കുന്ന നീക്കത്തിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്തുനാട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വി.പി.സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.എസ്. അനൂപ് അദ്ധ്യക്ഷനായി .കെ.കെ. മീതിയൻ, സി.പി.ജോയ്, എം.പി രാജൻ, ടി.എ. ഇബ്രാഹിം, എം.പി. മുഫ്സൽ എന്നിവർ സംസാരിച്ചു.