മരട്: തിരു അയിനി ശിവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ 11ന് കാര്യാനപ്പിള്ളിൽ ഫാമിലി ട്രസ്റ്റ് വക ഉത്സവബലി, വൈകിട്ട് ആറിന് സോപാനസംഗീതം, രാത്രി 7.30ന് ചാക്യാർകൂത്ത്, 14ന് വൈകിട്ട് ഫ്യൂഷൻ, രാത്രി 9.30ന് ഭരണി പുറപ്പാട്. 15ന് രാവിലെ 11ന് ഉത്സവബലി, വൈകിട്ട് ആറിന് സംഗീതക്കച്ചേരി, രാത്രി 7.30ന് തിരുവാതിരകളി, എട്ടിന് ട്രിപ്പിൾ തായമ്പക. 16ന് രാത്രി ഏഴിന് നാമജപലഹരി, 17ന് വലിയവിളക്ക്, വൈകിട്ട് നാലിന് പകൽപൂരം. 18ന് കൊടിയിറക്കം.